ശിവസേന ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ശിവസേന ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ: ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിന് സമീപമാണ് ജില്ലാ കമ്മിറ്റി ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്. ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം പാർട്ടി സംസ്ഥാന അധ്യക്ഷൻ അഡ്വക്കറ്റ് പേരൂർക്കട ഹരികുമാർ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ അഡ്വക്കേറ്റ് രാജീവ് രാജധാനി. മോഹൻകുമാർ നായർ. പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ ടി ആർ ദേവൻ. ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി. ആർ കെ എസ് സംസ്ഥാന സെക്രട്ടറി പുത്തൂർ വിനോദ്. പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് കട്ടച്ചിറ ദിനേശ്. സെക്രട്ടറി കലേഷ് എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ജില്ലയിൽ പാർട്ടിക്ക് ഒരു ജില്ലാ ആസ്ഥാനം ക്രമീകരിക്കാൻ കഴിഞ്ഞത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ നേട്ടമാകും എന്നും ആലപ്പുഴ ജില്ലയുടെ സമൂലമായ വളർച്ചയ്ക്കും സമൂഹത്തിന്റെ സാമൂഹ്യമായ എല്ലാവിധ വിഷയങ്ങളിൽ ഇടപെടുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും പാർട്ടി ഓഫീസും നേതാക്കളും എല്ലാ സമയത്തും ഉണർന്ന് പ്രവർത്തിക്കണ മെന്നും സംസ്ഥാന അധ്യക്ഷൻ ഓർമ്മപ്പെടുത്തി…