ബിജെപി അഷ്ട്ടമിച്ചിറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മാള പഞ്ചായത്തിലെ കാട്ടിക്കരക്കുന്ന് ഒന്നാം വാർഡിൽ ഉള്ള പ്രീ പ്രൈമറി സ്കൂൾ രണ്ട് വർഷമായിട്ടും നിർമ്മാണം പൂർത്തീകരിച്ച് കുട്ടികൾക്കായി തുറന്നുകൊടുക്കാൻ കഴിയാത്ത മാള പഞ്ചായത്ത് ഭരണസമിതിക്കെതിയുടെയും ഒന്നാം വാർഡ് മെമ്പറുടെയും അനാസ്ഥക്കെതിരെ ബിജെപി അഷ്ട്ടമിച്ചിറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ബിജെപി ഏരിയ കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് എൻ .പി .സുധീർ അധ്യക്ഷത വഹിച്ചു ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി മാള ഏരിയ പ്രസിഡണ്ട് അജിത്ത് മേൽ വീട്ടിൽ, ജോയ് മാതിരപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു