യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ റിമാണ്ടിലേക്ക്

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ റിമാണ്ടിലേക്ക്

വലപ്പാട് : മുറ്റിച്ചൂർ പാലത്തിന് പടിഞ്ഞാറ് വശത്തുള്ള 2 വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന വീട് വൃത്തിയാക്കാൻ എത്തിയ മുഹമ്മദ് അഫാനെയും ബ​ന്ധുവായ മുഹമ്മദ് റഹീസിനെയും ആക്രമിക്കുകയും കരിങ്കല്ല് കഷ്ണം കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് വിവേക് (18 ) ,തൂമാട്ട് വീട് ,ചേർക്കര, തളിക്കുളം, എന്നയാളെയും അഭിജിത്ത് (18) , മൂത്താണ്ടശ്ശേരി വീട്, ചെർക്കര , തളിക്കുളം വില്ലേജ് എന്നയാളെയും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിച്ചിരുന്ന വീടായിരുന്നു ഇത്.വിവേക് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ സബ്ബ് ഇൻസ്പെക്ടർ എബിൻ. സി. എൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ സോഷി, സുനീഷ് , സിവിൽ പോലീസ് ഓഫിസർ ജെസ്ലിൻ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.