വയോധികയുടെ മാല കവർന്ന കേസ്സിലെ പ്രതിയെ റിമാൻഡ് ചെയ്തു.

വെള്ളാംങ്ങല്ലൂർ: ഇക്കഴിഞ്ഞ മെയ് 1ന് വൈകീട്ട് 4_30 ന് കോണത്തുകുന്ന് പുത്തൻചിറ റോഡിൽ കോണത്തുകുന്ന് എംഡി കൺവെൻഷൻ സെൻററിന് സമീപം വഴിയിലൂടെ നടന്നു പോകുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപറമ്പ് പണിക്കശ്ശേരി വീട്ടിൽ കോമളം67 ൻറെ ഏകദേശം മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ലോക്കറ്റും(ഏകദേശം രണ്ട് ലക്ഷത്തി പതിനായിരം രൂപ വില) ബൈക്കിൽ വന്ന് കഴുത്തിൽ നിന്നും കവർന്ന കേസിലെ പ്രതി മലപ്പുറം വലിയ വീട്ടിൽ അക്കു എന്ന കാജഹുസൈനെ (30)പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എംഎസ്, എസ്ഐ ദിനേഷ്കുമാർ, സീനിയർ സിപിഒ. രഞ്ജിത് എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇയാൾ മുനമ്പം പോലീസ്സ് സ്റ്റേഷനിൽ തട്ടിപ്പ് കേസ്സിൽ പ്രതിയായി മട്ടാഞ്ചേരി സബ്ബ് ജയിലിൽ റിമാൻഡിലിരിക്കവെ അവിടെ നിന്നും കസ്റ്റഡിയിൽ വാങ്ങി ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ മുനമ്പം, വടക്കൻ പറവൂർ എന്നീ പോലീസ്സ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു.