കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ 14 മലയാളികളും

കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ 14 മലയാളികളും

കുവൈറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിന് തീപിടിച്ച് മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റു.

https://youtu.be/dUAQ4HwxNT4

തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34),പാമ്പാടി സ്വദേശി​ സ്റ്റീഫിൻ എബ്രഹാം സാബു ( 29),പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ, ​കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ,
കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)​ , പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി​ ചെന്നിശ്ശേരിയിൽ സജു വർഗീസ്(56),തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ,കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ് (40),മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി (എം.പി. ബാഹുലേയൻ (36) ,
ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്.