സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശൂർ : സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി.
അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.