കൊച്ചി: സ്വര്‍ണാഭരണം സാധാരണക്കാരന് കിട്ടാക്കനിയാകുന്നുവെന്ന് വ്യക്തമാക്കി വില റോക്കറ്റിലേറിയെന്നോണം പുതിയ ഉയരങ്ങളിലേക്ക് കത്തിക്കയറുന്നു.
ഇന്ന് കേരളത്തില്‍ പവന് ഒറ്റയടിക്ക് 960 രൂപ വര്‍ദ്ധിച്ച് വില സര്‍വകാല റെക്കോഡായ 52,280 രൂപയായി. 120 രൂപ ഉയര്‍ന്ന് 6,535 രൂപയാണ് ഗ്രാം വില.