ലോക്സഭാ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടികയായി; ഇനി കാത്തിരിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് വോട്ടർ പട്ടികയിൽ ഉള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. 2,01,417 പേർ ഒഴിവായിട്ടുമുണ്ട്. കൂടുതൽ വോട്ടർമാരുള്ള മണ്ഡലം തൃശൂരാണ്. കുറവ് ഇടുക്കിയിലും.