കേരളം ഇന്നും ചുട്ടുപൊള്ളും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുകയാണ്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 1.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂർ 38.5 ഡിഗ്രി സെൽഷ്യസും വെള്ളനികര 38 ഡിഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ട് പ്രദേശത്ത് 37.2 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഉയർന്ന ചൂട് ഗുജറാത്തിലെ ബുജിൽ രേഖപ്പെടുത്തി. 41.6 ഡിഗ്രി സെൽഷ്യസാണ് ബുജിൽ അനുഭവപ്പെട്ട ചൂട്.