കേരളം ഇന്നും ചുട്ടുപൊള്ളും

കേരളം ഇന്നും ചുട്ടുപൊള്ളും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുകയാണ്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 1.9 ഡി​ഗ്രി സെൽഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂർ 38.5 ഡി​ഗ്രി സെൽഷ്യസും വെള്ളനികര 38 ഡി​ഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ട് പ്രദേശത്ത് 37.2 ഡി​ഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഉയർന്ന ചൂട് ഗുജറാത്തിലെ ബുജിൽ രേഖപ്പെടുത്തി. 41.6 ഡി​ഗ്രി സെൽഷ്യസാണ് ബുജിൽ അനുഭവപ്പെട്ട ചൂട്.