കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്.
കെ എസ് ആർ ടി സി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. 30 ഓളം പേർക്ക് പരിക്ക്. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരിയിലാണ് അപകടം നടന്നത്. വൈകിട്ട് 4 30 ഓടു കൂടിയാണ് അപകടം നടന്നത്.
പരിക്കേറ്റ വരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്സും. തിരുവനന്തപുരത്തേക്ക് പോവുകയാണ് ഫാസ്റ്റ് പാസഞ്ചർ ബസ്സും ആണ് കൂട്ടിയിടിച്ചത്.