സിപിഐ വിട്ട് എഐവൈഎഫ് പ്രവർത്തകർ
സിപിഐ യുടെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകർ പാർട്ടി വിട്ട് ശ്രി മാണി സി കാപ്പൻ എംഎൽഎ നേതൃത്വം നൽകുന്ന കേരള ഡെമോക്രറ്റിക് പാർട്ടിയിൽ ചേർന്നു.
ഇന്ന് ചേർത്തല യുവർ കോളേജിൽ വച്ച് നടന്ന കെഡിപി നിയോജകമണ്ഡലം കമ്മിറ്റിയിൽ വച്ച് സംസ്ഥാന രക്ഷധികാരി സുൽഫിക്കർ മയൂരിയിൽ നിന്നും ശ്രീ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ ആണ് അംഗത്വം സ്വീകരിച്ചത്.
സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു, ട്രെഷറർ സിബി തോമസ്, സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്, ജനറൽ സെക്രട്ടറിമാരായ അഡ്വ അഹമ്മദ് അമ്പലപ്പുഴ, ഏലിയാസ് മണ്ണപ്പള്ളി, ജിജി പുന്തല, ജില്ല പ്രസിഡന്റ്മാരായ സലിം ബംഗ്ലാവിൽ, ജലീൽ സ് പെരുമ്പളത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ബിജു കൊട്ടുകപള്ളി, ടി പി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.