റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്രമായ നടപടികൾ
പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കൈക്കൂലി വാങ്ങി അറസ്റ്റിൽ ആയതിനെ തുടർന്ന് റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്രമായ നടപടികൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
സുരേഷ് കുമാർ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘം വില്ലേജ് ഓഫീസിലെ രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുകയും കൂടാതെ ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിൽ കൂടി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിശോധന റിപ്പോർട്ടിൽ ഈ വിഷയത്തിൽ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളെക്കുറിച്ചും തുടർന്ന് റവന്യൂ ഓഫീസുകളിൽ അഴിമതി അകറ്റി നിർത്താൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ റവന്യൂ സെക്രട്ടറിയേറ്റും ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും റവന്യൂ വകുപ്പിൽ അഴിമതിക്കെതിരെ സ്വീകരിക്കേണ്ട നടപടിയുടെ ഭാഗമായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ജോയിൻ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ റവന്യൂ ഓഫീസുകളിൽ നടത്തുന്ന പരിശോധന വിവരങ്ങൾ അത് മാസം ക്രോഡീകരിച്ച് ശുപാർശ സഹിതം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മന്ത്രി എന്നിവർക്ക് നൽകണം.ശുപാർശകളിൽ കാലവിളമ്പമില്ലാതെ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ ഐഡൻറിറ്റി വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ഒരു ടോൾഫ്രീ നമ്പർ ജൂൺ 10ന് നിലവിൽ വരും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
മന്ത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർ എല്ലാ മാസവും രണ്ട് റവന്യൂ ഓഫീസുകളും കളക്ടർമാർ പ്രതിമാസം അഞ്ച് റവന്യൂ ഓഫീസുകളും ഡെപ്യൂട്ടി കളക്ടർ ആർ ഡി ഓ എന്നിവർ പ്രതിമാസം 10 റവന്യൂ ഓഫീസുകളും പരിശോധിക്കേണ്ടതാണ്. ഇത് കൂടാതെ ഓരോ റവന്യൂ ഓഫീസുകളുടെയും ചാർജുള്ള ഉദ്യോഗസ്ഥർ നിലവിലുള്ള ചുമതല കാര്യക്ഷമമായി നിർവഹിക്കേണ്ടതാണ് ഇത്തരം പരിശോധനാ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കാൻ പ്രത്യേക പോർട്ടൽ ഈ മാസം തന്നെ ആരംഭിക്കും.
പാലക്കയം വില്ലേജ് ഓഫീസിൽ അഴിമതി നടത്തി അറസ്റ്റിലായ സുരേഷ് കുമാറിനെതിരെ കഠിന ശിക്ഷയ്ക്കുള്ള ചാർജു മെമ്മോ നൽകാനും അന്വേഷണം സമയബന്ധിതമായി പൂർത്തീകരിച്ച് നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ പരാമർശം ഉണ്ട് ഇതുകൂടാതെ ശ്രീ സുരേഷ് കുമാറിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കുകയും റിപ്പോർട്ട് ചെയ്യുകയോ ചെയ്യാതിരുന്ന വില്ലേജ് ഓഫീസ് സർക്കെതിരെയും കഠിന ശിക്ഷക്കുള്ള ചാർജോ നൽകാൻ നിർദ്ദേശമുണ്ട്.
ഇതിനിടെ വിവിധ റവന്യൂ ഉദ്യോഗസ്ഥന്മാർ പല ഓഫീസുകളിലും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട് അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസവും യാതൊരു മുൻഗണന മാനദണ്ഡവും പാലിക്കാതെ അപേക്ഷകൾ തീർപ്പാക്കിയതും അന്വേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.