ഫെയ്‌സ് ”വസ്ത്രനിധി” പദ്ധതിക്ക് തുടക്കമായി
ഫെയ്‌സ് ഫൗണ്ടേഷന്റെ പുതിയ സാമൂഹ്യക്ഷേമ പദ്ധതിയായ വസ്ത്ര നിധി പദ്ധതിക്ക് തുടക്കമായി സാധുക്കൾക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന വസ്ത്ര നിധി പദ്ധതി ടി.ജെ വിനോദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. പാവങ്ങളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ടി.ജെ വിനോദ് ഓർമ്മപ്പെടുത്തി. ഫെയ്‌സ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ഫെയ്‌സ് ഫൌണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.ആർ ദേവൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് കൊച്ചിൻ ഈസ്റ്റ് വൈസ് പ്രസിഡന്റ് എസ് . മോഹൻ, മുൻ സോഷ്യൽ വെൽഫെയർ ബോർഡംഗം സെലീന മോഹൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫെയ്‌സ് വൈസ് ചെയർമാൻ ഡോ.ടി. വിനയകുമാർ, ട്രഷറർ ആർ. ഗിരീഷ്, ട്രസ്റ്റി യു.എസ് കുട്ടി, കുരുവിള മാത്യൂസ് എന്നിവർ സംസാരിച്ചു.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഫെയ്‌സ് ഓഫീസിനു മുന്നിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കും. പാവങ്ങൾക്കും തെരുവ് മക്കൾക്കും ഇഷ്ടമുള്ള വസ്ത്രം ഇവിടെ നിന്ന് സൗജന്യമായി എടുക്കാം. വസ്ത്രങ്ങൾ ആവശ്യമുള്ളവർക്കും വസ്ത്രങ്ങൾ നല്കാൻ സന്നദ്ധരായവർക്കും ബന്ധപ്പെടാം: 0484 2929099