സംസ്ഥാനത്ത് വെള്ളി അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
ഇനിയുള്ള 52 ദിവസം മത്സ്യലഭ്യത കുറയും, വില കൂടും.
ജൂലൈ 31 അര്‍ദ്ധരാത്രിയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക..
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്. കേരളത്തിലെ 3800 ഓളം വരുന്ന ട്രോള്‍ ബോട്ടുകള്‍ക്കും അഞ്ഞൂറോളം വരുന്ന ഗില്‍ നെറ്റ് ബോട്ടുകള്‍ക്കും 114 പേഴ്സീന്‍ ബോട്ടുകള്‍ക്കും ഇക്കാലയളവില്‍ നിരോധനം ബാധകമാണ്.
എന്നാൽ ട്രോളിംഗ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ലാത്തതിനാല് അതുവഴിയെത്തുന്ന ചില മത്സ്യങ്ങള്‍ ലഭ്യമാകും. എന്നാല്‍ ലഭ്യമായ മത്സ്യങ്ങള്‍ക്ക് വില കുത്തനെ ഉയർന്നേക്കും.
മുന്‍ വര്‍ഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്പാദനമാണ് നടന്നത്.