രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു

 

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വിഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ റെയിൽവേ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പ്രധാന ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി.

പദ്ധതിയുടെ ആദ്യഘട്ടം 2026-ല്‍ ഉദ്ഘാടനം ചെയ്‌തേക്കും. 2028-ഓടെ പദ്ധതി സമ്പൂര്‍ണമായും നിര്‍മാണം പൂര്‍ത്തീകരിക്കും.അഹമ്മദാബാദിലെ സബര്‍മതി മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബിലാണ് ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷനൊരുങ്ങുന്നത്.

യാത്രക്കാര്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം സമ്മാനിക്കുന്ന രീതിയിലുള്ളതാണ് സ്റ്റേഷന്റെ രൂപകല്‍പന. ദണ്ഡിയാത്രയുടെ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ കൊത്തിയുണ്ടാക്കിയ മാതൃകയും സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി ചുരുങ്ങും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 26 കിലോമീറ്റര്‍ തുരങ്കപാതയുമാകും