നവകേരള സദസ്; പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ച് ആളുകൾക്ക് വഴിയൊരുക്കുന്നു .

നവകേരള സദസ്; പെരുമ്പാവൂരിൽ സ്കൂൾ മതിൽ  പൊളിച്ച് ആളുകൾക്ക് വഴിയൊരുക്കുന്നു .

പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ  പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.