വിദ്യാർത്ഥി കൺസഷൻ: മാനദണ്ഡങ്ങൾ പുറത്തിറക്കി

വിദ്യാർത്ഥി കൺസഷൻ: മാനദണ്ഡങ്ങൾ പുറത്തിറക്കി

കൊച്ചി: വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറങ്ങി.  വിദ്യാര്‍ത്ഥി കണ്‍സഷന്‍നല്‍കുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

1. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍(എയ്ഡഡ്), സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍വൈദഗ്ദ്യം നല്‍കുന്ന കേന്ദ്രങ്ങള്‍എന്നിവിടങ്ങളില്‍പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വരുമാനപരിധി ബാധകമാക്കാതെ കണ്‍സഷന്‍ടിക്കറ്റ് നിലവിലെ രീതിയില്‍ (സൌജന്യം) അനുവദിക്കുന്നതാണ്.

ഹാജരാക്കേണ്ട രേഖകള്‍:-

      1. ഒറിജിനല്‍സ്കൂള്‍ഐ.ഡി കാര്‍ഡും പകര്‍പ്പും
      2. സ്കൂള്‍മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
      3. കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
      4. ആദ്യ തവണ പ്രോസസിംഗ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും
      5. വിദ്യാര്‍ത്ഥിയുടെ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്

 

2. സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജ്, സ്വകാര്യ / അണ്‍എയ്ഡഡ് സ്കൂളുകളിലെ ബി.പി.എല്‍പരിധിയില്‍വരുന്ന മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ നിരക്കില്‍കണ്‍സഷന്‍അനുവദിക്കുന്നതാണ്

ഹാജരാക്കേണ്ട രേഖകള്‍ :-

      1. വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍‍പ്പെട്ട ബി.പി.എല്‍കാര്‍ഡിന്‍റെ പകര്‍പ്പ്
      2. ഒറിജിനല്‍സ്കൂള്‍ഐ.ഡി കാര്‍ഡും പകര്‍പ്പും
      3. സ്ക്കൂള്‍മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോറം
      4. കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
      5. ആദ്യ തവണ പ്രോസസിംഗ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും

 

3. സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍കോളേജുകള്‍, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍പ്രൊഫഷണല്‍കോളേജുകള്‍എന്നിവിടങ്ങളിലെ ഇന്‍കംടാക്സ്, ഐ.റ്റി.സി
(ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്)/ ജി.എസ്.ടി) എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ഒഴികെയുള്ള മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും മുന്‍കാലത്തെ പോലെ കണ്‍സഷന്‍അനുവദിക്കുന്നതാണ്.

ഹാജരാക്കേണ്ട രേഖകള്‍ :-

      1. ഇന്‍കംടാക്സ്, ഐ.ടി.സി – (ജി.എസ്.ടി) എന്നിവ നല്‍കുന്നില്ല എന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ സത്യവാങ്‌മൂലം
      2. മാതാപിതാക്കളുടെ പാന്‍കാര്‍ഡിന്‍റെ പകര്‍പ്പ്
        ഒറിജിനല്‍കോളേജ് ഐ.ഡി കാര്‍ഡ് കോളേജ്
      3. മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
      4. കോഴ്സ് സര്‍ട്ടിഫിക്കറ്റ്
      5. കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
      6. കണ്‍സഷന്‍നിരക്കും സ്റ്റേഷനറി ചാര്‍ജും
      7. വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍‍പ്പെട്ട APL/BPL കാര്‍ഡിന്‍റെ പകര്‍പ്പ്

 

4. സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളിലെയും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലെയും എ.പി.എല്‍വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൌണ്ടില്‍കാര്‍ഡ് അനുവദിക്കുന്നതാണ്.

ഹാജരാക്കേണ്ട രേഖകള്‍:-

      1. യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക സ്കൂള്‍/ കോളേജ് വഹിക്കണം
      2. യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക വിദ്യാര്‍ത്ഥികളുടെ രക്ഷിതാവ് വഹിക്കണം
      3. ഒറിജിനല്‍സ്കൂള്‍/ കോളേജ് ഐ.ഡി കാര്‍ഡും പകര്‍പ്പും
      4. സ്കൂള്‍/ കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
      5. കോഴ്സ് സര്‍ട്ടിഫിക്കറ്റ് (കോളേജ് / ഐ.റ്റി.ഐ)
      6. കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
      7. സ്റ്റേഷനറി ചാര്‍ജ്

 

5. 2, 3, 4 വിഭാഗങ്ങളിലെ കണ്‍സഷന് അര്‍ഹതയില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലെ യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൌണ്ടില്‍കാര്‍ഡ് അനുവദിക്കുന്നതാണ്

ഹാജരാക്കേണ്ട രേഖകള്‍:-

      1. ഒറിജിനല്‍സ്കൂള്‍/ കോളേജ് ഐ.ഡി കാര്‍ഡും പകര്‍പ്പും
      2. സ്കൂള്‍/ കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
      3. കോഴ്സ് സര്‍ട്ടിഫിക്കറ്റ് (കോളേജ് / ഐ.റ്റി.ഐ)
      4. കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
      5. യാത്രാ നിരക്കിന്‍റെ 70 ശതമാനവും സ്റ്റേഷനറി ചാര്‍ജും.