ആലുവ റൂറൽ എസ് പി ഓഫീസിന് സമീപം വാഹനം തടഞ്ഞ് നിർത്തി ദമ്പതികളെ മർദ്ദിച്ച് പണവും വാഹനവും കവർന്നു.
ഇന്നലെ രാത്രി 9 മണിക്ക് ആലുവ പെരുമ്പാവൂർ റോഡിൽ അസീസി കവലയിലായിരുന്നു സംഭവം. കുഞ്ചാട്ടു കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന പുത്തനങ്ങാടി പി വി ജോക്കി, ഭാര്യ ഷൈനി എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഓടിക്കൊണ്ടിരുന്ന കാറിന് കുറുകെ ബൈക്ക് നിർത്തി ഇരുവരെയും പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഇടി വള ഉപയോഗിച്ചാണ് മർദ്ദിച്ചത്. ഇതിന് ശേഷം പ്രതി വാഹനവുമായി കടന്നു. മൊബൈൽ ഫോണും 60000 രൂപയും നഷ്ടപ്പെട്ടു. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
കൊടികുത്ത്മല സ്വദേശി ഷെഫീഖ് ആണ് കുറ്റവാളിയെന്ന് പോലീസ് പറഞ്ഞു ഇയാൾ ലഹരിക്കടിമയും സ്ഥിരം കുറ്റവാളിയുമാണ്. ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചറായ കാർ പിന്നിട് കുന്നത്തേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.