സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി.
ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി.
17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്.
രക്ഷപെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് സ്വീകരിച്ചു.
എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്
17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്.
യന്ത്രസഹായത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയ സമ്പന്നരായ 24 ‘റാറ്റ്-ഹോള്‍ മൈനിംഗ്’ വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്.