അബിഗേൽ സാറാ റെജിയെ കണ്ടെത്തി.
കൊല്ലം ഒയിരൂറിൽ ഇന്നലെ തട്ടികൊണ്ടുപോയ 11 വയസ്സുകാരി അബിഗെലിനെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. പോലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി.
20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
ആശ്രമ മൈതാനത്ത് ഒരു സ്ത്രീയാണ് കാറിൽനിന്ന് കുട്ടിയെ ഇറക്കിവിട്ടത് . പ്രതികൾക്കായി തെരച്ചിൽ തുടരുന്നു . മന്ത്രിമാർ ഉൾപ്പെടെ ജനങ്ങൾ കേരളാപോലീസിനോട് നന്ദിയറിയിച്ചു.