ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽ ക്ഷീരകർഷകൻ ആത്മഹത്യചെയ്തു.
കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്‌തത്. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു.
ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ഭാര്യ വത്സ പള്ളിയിൽ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്‌ത്. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന്.