ഭാസുരാംഗനും മകനും അറസ്റ്റില്‍.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ സി പി ഐ നേതാവ് ഭാസുരാംഗനും മകൻ അഖിലും അറസ്റ്റിൽ.
പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം, ബാങ്ക് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ ഇ ഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല.