കോൺഗ്രസ് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചു; കെ സുരേന്ദ്രൻ.

കോൺഗ്രസ് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചു; കെ സുരേന്ദ്രൻ.

സംസ്ഥാനത്ത് കോൺഗ്രസ് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചതായി ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനാണ് കാർഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചത്. പാലക്കാട്ടെ കോൺഗ്രസ് എം എൽ എയാണ് ഇതിനു പിന്നിൽ.

രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിത്. സംഭവത്തിൽ ഡി ജി പിക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകി.

വിവരം അറിഞ്ഞിട്ടും രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ ഇക്കാര്യം മറച്ചുവച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.