മാധ്യമ പ്രവർത്തകയോട് അപമര്യാദയോടെ പെരുമാറിയ കേസിൽ സുരേഷ് ഗോപി സ്റ്റേഷനിൽ ഹാജരായി
ഐ പി സി 354 A വകുപ്പ് ചുമത്തിയാണ് കേസ്.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചോദ്യം ചെയ്യലിനായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി നടക്കവ് പോലീസ് സ്റ്റേഷനിൽ ഹാജരായി.
സുരേഷ് ഗോപിക്കൊപ്പം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, എം ടി രമേശ് അടക്കമുള്ള ബി ജെ പി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പദയാത്ര സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു.
വേട്ടയാടാൻ വിട്ടുതരില്ല എന്ന മുദ്രവാക്യവുമായി നൂറു കണക്കിന് പ്രവർത്തകരാണ് സ്റ്റേഷനുമുന്നിൽ തിങ്ങിക്കൂടിയത്.