ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ കേരളത്തിൽ അടുത്ത 2-3 ദിവസം മഴ സാധ്യത. വടക്കൻ കേരളത്തിൽ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യത. തണുപ്പ് സീസണിനു തുടക്കമായി
മഴയുടെ ശക്തി കുറഞ്ഞതോടെ വയനാട്, ഇടുക്കി ജില്ലകളെ കൂടാതെ വടക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ഇടുക്കി, വയനാട് ജില്ലകളിൽ കുറഞ്ഞ താപനില 20°c താഴെയെത്തി. വടക്കൻ ജില്ലകളിൽ 20 നും 23°c ഇടയിൽ.