ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കാർത്തികപള്ളി കരുവാറ്റ ഭാഗത്ത് അർദ്ധരാത്രിയോടെ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
ചാരായം വാറ്റിയയാൾ ആറ്റിൽ ചാടി രക്ഷപ്പെട്ടു. കരുവാറ്റ ആറ്റുകടവിൽ വീട്ടിൽ സുരേഷ് ആണ് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ആറ്റിൽ ചാടി രക്ഷപെട്ടത്.