സപ്ലൈകോയിൽ വില വർധിക്കുന്നത് 13 ആവശ്യസാധനങ്ങൾക്ക്; അടുത്ത മാസം മുതൽ വർധിക്കും
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും. ഡൽഹയിൽ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വർധന. വില വർധനയുടെ വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോ യിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധന സർക്കാർ ശുപാർശ ചെയ്‌തത്. അരി മുതൽ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് ഉയരുക.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻ പയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധനയുണ്ടാകുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് സബ്സിഡി ഇനങ്ങളുടെ വില വർധനയുണ്ടാകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയിൽ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയിൽ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വർധനയുണ്ടാകുന്നത്.പതിമൂന്ന് ആവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി.
ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജി ആർ അനിലിന് മുന്നണി അനുവാദം നൽകി. വില വർധന എത്രവരെ ഉണ്ടാകണമെന്നതടക്കമുള്ള കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും