ചലച്ചിത്ര നടനും മിമിക്രി താരവുമായ മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കൊച്ചിൻ കലാഭവനിൽ അനുശോചനയോഗം നടത്തി.
പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ കെ എ അലി അക്ബർ സംഗീത സംവിധായകൻ ഇഗ്നഷ്യസ് എന്നിവർ സംസാരിച്ചു.