അനിശ്ചിതകാല സമരം: സ്വകാര്യ ബസ് ഉടമകളെ സർക്കാർ ചർച്ചക്ക് വിളിച്ചു
ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ചക്ക് വിളിച്ചതായി സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചര്‍ച്ച.
ഈ മാസം 21 മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ തീരുമാനം.
ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുളളതായി ബസ് ഉടമകള്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിദ്യാര്‍ത്ഥി കണ്‍സെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്നും ബസ് ഉടമകൾ പറഞ്ഞു.
കഴിഞ്ഞ മാസം 31ന് സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.