പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ ലഭ്യമാകും
പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
2019 ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ഈ പദ്ധതി പ്രകാരം ഇതുവരെ 14 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്.
കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 15-മത്തെ പേയ്മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.