17, 18, 19 തീയതികളിൽ ട്രെയിൻ നിയന്ത്രണം
തൃശൂർ – എറണാകുളം റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, ഈ മാസം 17, 18, 19 തീയതികളിൽ ചില ട്രെയിനുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി.
18-ാം തീയതിയിലെ 16603 മംഗലാപുരം തിരുവനന്തപുരം – മാവേലി എക്സ്പ്രസും എറണാകുളം – ഷൊർണ്ണൂർ മെമുവും 19-ാം തീയതിയിലെ 16604 തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസും ഷൊർണ്ണൂർ – എറണാകുളം മെമുവും പൂർണ്ണമായും റദ്ദാക്കി.
നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന 22656 സൂപ്പർഫാസ്റ്റ് 17നും മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന 16630 മലബാർ എക്സ്പ്രസ് 18നും ഷൊർണ്ണൂരിൽ സർവീസ് അവസാനിപ്പിക്കും. അജ്മീറിൽ നിന്ന് പുറപ്പെടുന്ന 12978 മരുസാഗർ എക്സ്പ്രസ് 17ന് തൃശൂരിലും കാരക്കലിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന 16187 എക്സ്പ്രസ്സ് 18ന് പാലക്കാടും സർവീസ് അവസാനിപ്പിക്കും.
19ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട 16629 മലബാർ എക്സ്പ്രസ്സ് ഷൊർണ്ണൂരിൽ നിന്നും 19ന് എറണാകുളംത്തു നിന്ന് കാരക്കലിലേക്ക് പുറപ്പെടേണ്ട 16188 എക്സ്പ്രസ്സ് പാലക്കാട് നിന്നുമായിരിക്കും യാത്ര ആരംഭിക്കുക.