ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവം ഇന്നു മുതൽ.
ചെമ്പൈ സംഗീതോത്സവം ഇന്നു മുതൽ. ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം ഇന്നുമുതൽ ചെമ്പൈ സംഗീത മണ്ഡപമായി മാറും.
പാലക്കാട് കോട്ടായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീട്ടിൽനിന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന തംബുരു ഘോഷയാത്രയായി എത്തിച്ച് ഇന്നു വൈകിട്ട് വേദിയിൽ സ്ഥാപിക്കും. സന്ധ്യയ്ക്ക് മന്ത്രി കെ രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും.
ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം (50,001 രൂപയും 10 ഗ്രാം സ്വർണപ്പതക്കവും) മധുരൈ ടി എൻ ശേഷഗോപാലന് സമ്മാനിക്കും. തുടർന്ന് അദ്ദേഹം ആദ്യ കച്ചേരി അവതരിപ്പിക്കും.
നാളെ രാവിലെ 6ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും.