മാഞ്ഞൂർ പഞ്ചായത്തിന് മുന്നിലെ സമരം അവസാനിപ്പിച്ച് പ്രവാസി മലയാളി
കോട്ടയം മാഞ്ഞൂരിൽ കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്ന് പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയ പ്രവാസി മലയാളി ഷാജി മോൻ ജോർജ്ജ് സമരം അവസാനിപ്പിച്ചു.
ജില്ലാ തല തർക്ക പരിഹാര സമിതിയുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
തന്റെ ആറു നില കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുൻപിലും, പിന്നീട് റോഡിലും കിടന്നായിരുന്നു പ്രതിഷേധിച്ചത്..
സമരത്തിനിടെ കടുത്തുരുത്തി എം.എൽ എ അഡ്വ. മോൻസ് ജോസഫിന്റെ ഇടപെടലിലെ തുടർന്ന് പ്രശ്നം ജില്ലാ തർക്ക പരിഹാര സമിതി, പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഷാജിമോൻ സമരം അവസാനിപ്പിച്ചത്..
ഇന്ന് രാവിലെ പത്തരയോടെയാണ് മാഞ്ഞൂരിൽ 25 കോടി ചിലവിൽ നിർമ്മിച്ച ബിസ്സാ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജിന് കെട്ടിട നമ്പർ ഇട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയത്.