എ കെ ബാലന്റെ പ്രസ്താവന തള്ളി കെ. മുരളീധരന് എം പി.
ആര്യാടന് ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവന തള്ളി കെ. മുരളീധരന് എം പി.
എ കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും. അത് പോലെയാണ് ബാലന്റെ പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടലെന്നും കെ മുരളീധരന് പരിഹസിച്ചു.
ആര്യാടൻ ഷൗക്കത്ത് പലസ്തീൻ ഐക്യദാർഢ്യം നടത്തിയതിനല്ല നോട്ടീസ് നൽകിയത്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ നടത്തിയ പരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വിളിപ്പിച്ചിരിക്കുന്നത്.
ഷൗക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ലെന്നും കൈപ്പത്തി മതിയെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ വിഷയത്തിൽ സി പി എം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ്. തരം താണ രാഷ്ട്രീയമാണ് സി പി എം കളിക്കുന്നത്.
പലസ്തീൻ വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണം. നിയമസഭ ചേർന്ന് പ്രമേയം പാസാക്കണം. അല്ലാതെ ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ പറ്റില്ലല്ലോയെന്നും പട്ടാളം മോദിയുടെ കൈയിലല്ലേയെന്നും അദ്ദേഹം ചോദിച്ചു.