മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു.
മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു.
അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങുകയായിരുന്നു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.
സിൽവർ സ്റ്റാർ എന്ന ചൂണ്ട ബോട്ടിൽ, നൗറിൻ എന്ന ബോട്ട് വന്നിടിക്കുകയായിരുന്നു. ഇന്നു പുലർച്ചെയാണ് അപകടം.
ഇതേ തുടർന്ന് കടലിൽ വീണ മറ്റ് 7 പേരെ ഇതേ ബോട്ട് തന്നെ രക്ഷപ്പെടുത്തി.