പ്രശസ്ത ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
തൃപ്പൂണിത്തുറയിലെ വീട്ടിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്‌മയിലെ പ്രധാനിയായിരുന്നു രാഹുൽ.
രാഹുൽ എൻ കുട്ടിയുടെ വിയോഗ വാർത്ത ഈറ്റ് കൊച്ചി ഈറ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ വിവിധ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന പ്രശസ്‌തമായ കൂട്ടായ്‌മയാണ് ഈറ്റ് കൊച്ചി ഈറ്റ്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവർക്കുള്ളത്.
ഇന്നലെ രാവിലെ ഇടപ്പള്ളി ഗണപതി അമ്പലത്തിൽ പോയി അവിടത്തെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ ഈറ്റ് കൊച്ചി ഈറ്റിലൂടെ പങ്കുവച്ചിരുന്നു.