ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിൽ നിപുൺ ഭാരത് മിഷൻ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്. മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ബിഎഡ്/ഡിഎല്‍ എഡ് യോഗ്യത അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.റ്റി – 5 വർഷം)
അപേക്ഷകൾ ജൂൺ എട്ടിന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി സമഗ്ര ശിക്ഷാ കേരളം, എസ്. ആർ.വി(ഡി) എൽ.പി സ്കൂള്‍, ചിറ്റൂർ റോഡ്, എറണാകുളം, 682011 എന്ന വിലാസത്തിൽ ജില്ലാ പ്രോജക്ട് കോ – ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ കൂടി ഉള്ളടക്കം ചെയ്യണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.