മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ ; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി
കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത് വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിര്‍ദേശം.
കൃഷി സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശം നല്കി. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കല്‍ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിര്‍ദ്ദേശം.
കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏല്‍പ്പിക്കാമെന്നാണ് കോടതി നിര്‍ദേശം. കോടതി നിര്‍ദേശം നിരവധി പേര്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.
പലരും വീടുകളില്‍ നിന്നും കുടിയിറക്കപ്പെടുന്നതും വീട് പൊളിച്ചു കളയാനുള്ള സാധ്യതയും മുന്നില്‍ കണ്ടിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോള്‍ കോടതി തടയിട്ടിരിക്കുന്നത്.