പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (85) അന്തരിച്ചു.
പുലർച്ചെ നലോടെ പാലക്കാട് കോങ്ങാട് ആയിരുന്നു അന്ത്യം. തൃശൂർ ആകാശവാണി നിലയത്തിൽ നിന്ന് 1998 ൽ മ്യൂസിക് കമ്പോസറായി വിരമിച്ച അദ്ദേഹത്തിന്റെ സംഗീതരംഗത്ത് സംഭാവന പകരങ്ങളില്ലാത്തതായിരുന്നു.
1981ൽ ഇറങ്ങിയ ‘പുഷ്പാഞ്ജലി‘യാണ് പി.കെ കേശവൻ നമ്പൂതിരിയെന്ന സംഗീതസംവിധായകന് ആകാശവാണിയ്ക്ക് പുറത്തും പേരും പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തത്.
കൃഷ്ണ ഭക്തി നിറഞ്ഞുനിൽക്കുന്ന പ്രതീകങ്ങളാൽ സമ്പന്നമായ രമേശൻ നായരുടെ വരികൾക്ക് ഭാവപൂർണ്ണിമ നൽകിയ ജയച്ചന്ദ്രന്റെ ആലാപനങ്ങൾക്ക് ഇന്നും ചലച്ചിത്രഗാനങ്ങളെ വെല്ലുന്ന
പ്രശസ്തിയുണ്ട്.
🎸 വിഘ്നേശ്വരാ ജന്മ നാളികേരം….
🎻വടക്കുംനാഥന് സുപ്രഭാതം പാടും….
🎸ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം…
🎻 കൂടുംപിണികളെ…
🎸മൂകാംബികേ ഹൃദയ താളാഞ്ജലി…
🎻 അമ്പാടി തന്നിലൊരുണ്ണി….
🎸നെയ്യാറ്റിൻകര വാഴും…
🎻 നീലമേഘം ഒരു പീലിക്കണ്ണ്….
🎸പാറമേക്കാവിൽ കുടികൊള്ളും….
🎻തുയിലുണരുക തുയിലുണരുക…
തുടങ്ങിയ ഗാനങ്ങൾക്ക് കേശവൻ നമ്പൂതിരി നൽകിയ സംഗീതം അദ്ദേഹത്തെ ഭക്തിഗാനരംഗത്തെ ശ്രദ്ധേയനാക്കി.
തരംഗിണിയ്ക്കായി യേശുദാസ് പാടിയ വനമാല എന്ന ആൽബത്തിൽ
🎸 ആകാശം നാഭീ നളിനം….
🎻കായാമ്പൂക്കളോടിടയും തിരുമെയ്….
🎸ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത…..
🎻അനേകമൂർത്തേ അനുപമകീർത്തേ…..
🎸ആയിരം നാവുള്ളോരനന്തരേ….
🎻അഗ്രേപശ്യാമി സാക്ഷാൽ ഗുരുപവനപുരം….
🎸നിർമ്മലമിഴികൾ ഗുരുവായൂരിലെ നിർമ്മാല്യത്തിനുണർന്നു….
🎻 ഭഗവാന്റെ ശ്രീപാദ ധൂളീകണം…
🎸അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നൂ….
🎻വേദങ്ങൾ മീളാൻ മൽസ്യം….
🎸ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും…
🎻ധീരസമീരേ യമുനാതീരേ…
🎸 ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ…
സിനിമാഗാനങ്ങളെ പോലും ജനപ്രീതിയിൽ നിഷ്പ്രഭമാക്കിയ അപൂർവ്വസുന്ദര ഗാനങ്ങൾ.
നിർമ്മലമായ കൃഷ്ണ ഭക്തിയിൽ ചാലിച്ചെടുത്ത രമേശൻ നായരുടെ വരികളെ ഹൃദയം കൊണ്ട് തഴുകി ഒഴുകുകയായിരുന്നു കേശവൻ നമ്പൂതിരിയുടെ സംഗീതം… തുടർന്ന് 20 ഓളം ആൽബങ്ങൾ.രമേശൻ നായർ, പി.എസ്.നമ്പീശൻ എന്നീ സഹ പ്രവർത്തകരടക്കമുള്ളവർ എഴുതിയ ശരണമഞ്ജരി, രുദ്രാക്ഷമാല, ശരണാഞ്ജലി തുടങ്ങിയ ഭക്തിഗാന ആൽബങ്ങൾ.
തൃശൂർ നിലയത്തിൽ കാൽ നൂറ്റാണ്ടിലധികം ലളിത സംഗീതപാഠം അവതരിപ്പിച്ച പി.കെ കേശവൻ നമ്പൂതിരി എണ്ണമറ്റ ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. അദ്ദേഹം ഈണമിട്ട്, ജി.വേണുഗോപാലും സുജാതയും പാടിയ കാവാലം ചുണ്ടന്റെ….എന്നതടക്കമുള്ള ലളിതഗാനങ്ങൾ പ്രസിദ്ധമാണ്.ഗായകൻ കൂടിയായ കേശവൻ നമ്പൂതിരി ധാരാളം ലളിതഗാനങ്ങൾ പാടിയിട്ടുമുണ്ട്.