മുതിർന്ന ആര് എസ് എസ് നേതാവ് ആർ ഹരി അന്തരിച്ചു.
പ്രമുഖ ആര്‍എസ്എസ് നേതാവ് ആർ ഹരി(93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം.
എറണാകുളം അമൃത ആശുപത്രിയിൽ രാവിലെ 7.30 ഓടെ ആയിരുന്നു അന്ത്യം. ആര് എസ് എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു.
കേരളത്തിൽ ആര് എസ് എസിന് വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
മികച്ച പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, മറാത്തി, കൊങ്ങിണി, ബംഗാളി ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതി.