സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവേ
സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
ഈ മാസം 31 ഓടെ അധിക കോച്ചുകൾ എല്ലാ ട്രെയിനിലും ലഭ്യമാകും. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്.
ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ നിലവിലെ യാത്രാ ദുരിതത്തിന് ഇത് വലിയ തോതിൽ പരിഹാരമാകില്ലെന്നാണ് കരുതുന്നത്. പല ട്രെയിനുകളിലും യാത്രക്കാരുടെ ബാഹുല്യം മൂല വിവിധ ജില്ലകൾക്കിടയിലുള്ള യാത്ര ദുസ്സഹമായിരുന്നു.