വിനായകന്റേത് കലാപ്രകടനമെന്ന പ്രസ്താവന പ്രതിഷേധാർഹം, ചെന്നിത്തല
നടൻ വിനായകന്റെ പൊലീസ് സ്റ്റേഷനിലെ പെരുമാറ്റത്തെക്കുറിച്ച് സാംസ്കാരിക വകുപ്പ് മന്ത്രിസജി ചെറിയാൻ നടത്തിയ പ്രതികരണം പ്രതിഷേധാർഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിനായകന്റെ പെരുമാറ്റത്തെ കലാകാരന്റെ കലാപ്രകടനം ആയി കണ്ടാൽ മതിയെന്നും ആ പ്രകടനം പൊലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നുമായിരുന്നു വിഷയത്തിൽ സജി ചെറിയാൻ പ്രതികരിച്ചത്.
വിനായകൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയത് നാട്ടുകാർ കണ്ടതാണെന്നും സാംസ്കാരിക മന്ത്രിക്ക് ചേർന്ന പ്രസ്താവന അല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു.
വിനായകനെ മന്ത്രി പിന്തുണക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ് എന്നും രമേശ് ചെന്നിത്തല വിമർശിച്ചു