മുംബൈ കാന്തിവാലി ഏരിയയിലെ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് പേര്‍ മരിച്ചു
പവൻ ധാം വീണ സന്തൂര്‍ ബില്‍ഡിംഗിന്റെ ഒന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗ്ലോറി വാല്‍ഫാത്തി (43), ജോസു ജെംസ് റോബര്‍ട്ട് (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ 8 അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെക്കുറിച്ച് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്.