സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്ടീയപ്രേരിതം : മുൻ മന്ത്രി വി എസ് ശിവകുമാർ
സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്ടീയപ്രേരിതമെന്ന് മുൻ മന്ത്രി വി എസ് ശിവകുമാർ. കരുതിക്കൂട്ടി അപമാനിക്കാൻ നീക്കം നടക്കുന്നു. 16 വർഷം മുമ്പ് താൻ ഉദ്ഘാടനം ചെയ്ത സൊസൈറ്റിയാണെന്നല്ലാതെ മറ്റൊരു ബന്ധവുമില്ലെന്ന് വി എസ് ശിവകുമാർ പറഞ്ഞു.
പരാതി ലഭിച്ചാൽ ഉടൻ പ്രതി ചേർക്കുന്നത് വിചിത്രം. ആരൊക്കെയാണ് നിക്ഷേപകർ എന്നറിയില്ല. പൊലീസ് മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും വി എസ് ശിവകുമാർ പറഞ്ഞു.
അന്വേഷണം സ്വാഗതം ചെയ്യുന്നു. പരാതിയുമായി മുന്നോട്ട് പോകും. എന്നാൽ വി.എസ്.ശിവകുമാറിന്റെ വാദം വാസ്തവിരുദ്ധമാണെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.