പൊതുമുതൽ നശിപ്പിച്ചതിന് കോൺഗ്രസ് എംപിമാർക്കെതിരെ കേസ്.
പാലിയേക്കരയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ കേസ് പാലിയേക്കരയിൽ പൊതുമുതൽ നശിപ്പിച്ചതിന് കോൺഗ്രസ് എംപിമാർക്കെതിരെ കേസ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസടുത്തത്.
705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയെന്നാണ് കേസ്. ടി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.
ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ, അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ പാലിയേക്കരയിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പൊതുമുതൽ നശിപ്പിച്ചുവെന്ന് കാട്ടി കേസെടുത്തിരിക്കുന്നത്.