ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം, ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം പൂർത്തിയാക്കിയത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു.
രാവിലെ രണ്ടു തവണ നീട്ടി വെച്ച പരീക്ഷണം പത്ത് മണിയോടെയാണ് നടന്നത്. ആദ്യം മോശം കാലാവസ്ഥയെ തുടർന്നും പിന്നീട് സാങ്കേതിക പ്രശ്നം കാരണവുമാണ് പരീക്ഷണം നീട്ടിവെച്ചത്.