എരുമേലിയില്‍ വനിതാ എസ് ഐക്ക് പ്രതിയുടെ മര്‍ദ്ദനം
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്. പ്രതി എസ് ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ് ഐ ശാന്തി കെ. ബാബുവിനാണ് മര്‍ദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്.
അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരന്‍. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് പൊലീസുകാര്‍ ബലമായി കതക് തള്ളിത്തുറന്നു കീഴ്‌പ്പെടുത്തുന്നതിനിടെ പ്രതി എസ് ഐയുടെ മുടിക്കുത്തില്‍ പിടിച്ചു പുറത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ബലമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.