പ്രശസ്ത കലാസംവിധായകൻ മിലൻ ഹൃദയാഘാതത്തേ തുടര്‍ന്ന് അന്തരിച്ചു.
തമിഴിൽ അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസര്‍ബൈജാനില്‍ എത്തിയതായിരുന്നു അദ്ദേഹം.
1999-ല്‍ കലാ സംവിധായകൻ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെൻ, തമിഴൻ, റെഡ്, വില്ലൻ, അന്യൻ എന്നീ ചിത്രങ്ങള്‍ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്. 2006-ല്‍ കലാപ കാതലൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, ഏകൻ, വേട്ടൈക്കാരൻ, വേലായുധം, വീരം, വേതാളം, ബോഗൻ, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.
സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയര്‍ച്ചിക്ക് മുൻപ് മിലൻ ചെയ്ത ചിത്രം. മിലൻ ഫെര്‍ണാണ്ടസ് എന്നാണ് മുഴുവൻ പേര്. 54 വയസ്സായിരുന്നു. ഭാര്യയും മകനുമുണ്ട്.