പൊലീസ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ ഗീതു കൃഷ്ണൻ ആണ് മരിച്ചത്.
രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശിയാണ് ഗീതുകൃഷ്ണൻ.
ഏറെ നാളായി വീട്ടിലേക്ക് പോയിട്ട്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി പറയുന്നു.